വഞ്ചിയൂര്‍: വഞ്ചിയൂര്‍ കോടതിയിലെ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധവുമായി ജഡ്ജിമാര്‍. മജിസ്ട്രേറ്റ് ദീപ മോഹനെ ഇന്നലെ അഭിഭാഷകര്‍ പൂട്ടിയിടാന്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹമെന്ന് ജഡ്ജിമാര്‍. അഭിഭാഷകരുടെ നടപടി ജഡ്ജിമാരുടെ മനോവീര്യം തകര്‍ക്കുമെന്നും ജഡ്ജിമാര്‍. വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് ജഡ്ജിമാര്‍ ഹൈക്കോടതിയ്ക്ക് കത്ത് നല്കി.
വഞ്ചിയൂര്‍ കോടതിയില്‍ വനിത ജഡ്ജിയെ പൂട്ടിയിട്ട കേസില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു.