Breaking News

വനിത ജഡ്ജിയെ പൂട്ടിയിട്ട സംഭവം; എഫ്‌ഐആറില്‍ അഭിഭാഷകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍


വഞ്ചിയൂര്‍: വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകര്‍ക്കെതിരായ കേസില്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്. എഫ്‌ഐആറില്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ പി ജയചന്ദ്രന്‍ മജിസ്‌ട്രേറ്റിന് നേരെ കൈ ചൂണ്ടി സംസാരിച്ചു. ഉത്തരവില്‍ മാറ്റമുണ്ടാകുമോ എന്നാണ് അറിയേണ്ടതെന്ന് ചേംബറില്‍ കയറി  വെല്ലുവിളിച്ചു. വക്കീലന്മാരെ പേടിപ്പിക്കേണ്ടെന്നും ഭാരവാഹികള്‍ മജിസ്‌ട്രേറ്റിനെ വെല്ലുവിളിച്ചു. ആദ്യം പോയി  നിയമം പഠിക്കണമെന്നും പരിഹസിച്ചു. മജിസ്ട്രറ്റിനെ ദേഹോപദ്രവം ഏല്‍പ്പിക്കും വിധം പെരുമാറിയെന്നും എഫ്‌ഐആറില്‍. സം​ഭ​വ​ത്തി​ൽ 10 അ​ഭി​ഭാ​ഷ​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top