Entertainment

നടി ജാനകി കൃഷ്ണന്‍ വിവാഹിതയായി


‘ബ്ലാക്ക്’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ജാനകി കൃഷ്ണന്‍ വിവാഹിതയായി. അഭിഷേകാണ് വരന്‍. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ‘ലൗ എഫ്.എം’ എന്ന സിനിമയില്‍ നടന്‍ അപ്പാനി ശരത്തിന്റെ നായികയായി എത്തി അടുത്തിടെ ജാനകി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നായികയാകുന്ന ആദ്യത്തെ ചിത്രമായിരുന്നു ഇത്. ലോ പോയിന്റ്, ഉറുമ്പുകള്‍ ഉറങ്ങാറില്ല തുടങ്ങിയ ചിത്രങ്ങളിലും ജാനകി കൃഷ്ണന്‍ വേഷമിട്ടിരുന്നു.


നിരവധി താരങ്ങള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. 2004 ല്‍ പുറത്തിറങ്ങിയ ‘ബ്ലാക്ക്’ എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ മകളായി താരം വെള്ളിത്തിരയിലേക്ക് കടന്നുവന്നത്. പിന്നീട് നാഷണല്‍ ലോ കോളേജില്‍ നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജാനകി ജോലി രാജിവച്ചാണ് സിനിമാ രംഗത്തേക്ക് എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top