തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളില്‍ സംസ്ഥാന വ്യാപക പരിശോധനയ്ക്ക് മോട്ടോര്‍ വാഹനവകുപ്പ്. ഇന്ന് മുതല്‍ കര്‍ശന പരിശോധന നടത്താനാണ് നിര്‍ദ്ദേശം. വിദ്യാഭ്യാസ സെക്രട്ടറിയ്ക്കും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കും റോഡ് സേഫ്റ്റി അതോറിറ്റി നോട്ടീസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ അഭ്യാസപ്രകടനം ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും.
ടൂറിസ്റ്റ് ബസുകളില്‍ സംസ്ഥാന വ്യാപക പരിശോധനയ്ക്ക് മോട്ടോര്‍ വാഹനവകുപ്പ്
By
November 28, 2019 11:58 am