പന്തളം: എം.സി. റോഡില്‍ പന്തളം എസ്.എന്‍.ഡി.പി. യൂണിയന് ഓഫീസിന് മുന്വശത്ത്നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റു.
ചെങ്ങന്നൂര്‍ ഭാഗത്തുനിന്നുവന്ന കാര്‍ നിയന്ത്രണംവിട്ട് എതിര് ദിശയില്‍ വന്ന ഓട്ടോയില്‍ ആദ്യം ഇടിച്ചു . ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റോഡിനു നടുവില്‍ മറിയുകയും അപകടത്തിനിടെ ടയര്‍ പഞ്ചറായ കാര്‍ എതിരെ വന്ന ബൈക്കിലും ഇടിക്കുകയായിരുന്നു .