മുംബൈ: മലയാളി താരം സഞ്ജു സാംസണ് ട്വന്റി-20 ടീമില്‍ തിരിച്ചെത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ അവഗണിക്കുന്നത് മലയാളി ആരാധകർക്കിടയിൽ കടുത്ത അമർശമുണ്ടാക്കിയിരുന്നു.
NEWS : @IamSanjuSamson named as replacement for injured Dhawan for the T20I series against West Indies.
Wriddhiman Saha undergoes surgery.
More details here – https://t.co/V5fixR8uoH pic.twitter.com/oBsaxVXWAz
— BCCI (@BCCI) November 27, 2019
നേരത്തെ നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയ സഞ്ജുവിനെ പക്ഷേ ഒരു മത്സരം പോലും കളിയ്ക്കാൻ അനുവദിച്ചില്ല . ഡിസംബര്‍ ആറിന് ഹൈദരാബാദിലാണ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടാമത്തെ മത്സരം സഞ്ജുവിന്റെ സ്വന്തം നാടായ തിരുവന്തപുരത്താണ് എന്നത് ശ്രദ്ധേയമാണ്. പരമ്പരയിലെ അവസാന മത്സരം ഡിസംബർ 11 ന് മുംബൈയിൽ നടക്കും .
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)