സിനിമ താരങ്ങളോട് രാഷ്ട്രീയത്തെപ്പറ്റി ചോദിക്കരുതെന്ന് നടി ഓവിയ. അഭിനേതാക്കളോട് രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കരുതെന്ന ഓവിയയുടെ ട്വീറ്റാണ് സൈബറിടത്ത് ചര്‍ച്ചക്ക് വഴിവെച്ചിരുന്നത്. അടുത്തിടെ കോയമ്പത്തൂരില്‍ നടന്ന പ്രസ് മീറ്റിന് പിന്നാലെയാണ് താരത്തിന്റെ ട്വീറ്റ് എത്തിയത്.
Media should be conscious of not asking political questions to Apolitical actors.
— Oviyaa (@OviyaaSweetz) November 26, 2019
Seeking answers to the public on such topics would get you a different reality I think.#IamApolitical #Peace 🙏
പ്രസ് മീറ്റിനിടെ രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഒന്നിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം ഓവിയയോട് ചോദിച്ചിരുന്നു. എന്നാല്‍ താരം ഈ ചോദ്യം അവഗണിക്കുകയായിരുന്നു. തുടര്‍ന്നാണ് ”മാധ്യമങ്ങള്‍ അരാഷ്ട്രീയ അഭിനേതാക്കളോട് രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കരുത്. അത്തരം ചോദ്യങ്ങള്‍ പൊതുജനങ്ങളോട് ചോദിക്കുന്നതാണ് നല്ലത്” എന്നാണ് ഓവിയ ട്വിറ്ററില്‍ കുറിച്ചത്.