Latest News

സാരി ഉടുക്കുമ്പോള്‍ വയറു കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതും ആണോ ഹോട്ട്?: അനുപമ പരമേശ്വരന്‍


പ്രേമം എന്ന സിനിമയിലൂടെ എത്തി പിന്നീട് തെലുങ്കിലും കന്നടയിലും സജീവമായ നടിയാണ് അനുപമ പരമേശ്വരന്‍. താരത്തിന്റെ വസ്ത്ര ധാരണത്തെ കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കയാണ് അനുപമ. ‘തെലുങ്കിലഭിനയിച്ചപ്പോള്‍ അനുപമ അല്‍പം ഹോട്ടായി എന്നാണ് ചിലരുടെ ധാരണ. പൊതുവേ അങ്ങനെ ഒരു സംസാരവുമുണ്ട്. ഹോട്ടായി എന്നൊക്കെ പറയുന്നത് വെറും തെറ്റിധാരണയാണ്. അനുപമ പറഞ്ഞു.

‘ഇതുവരെ വലിയ ഹോട്ട് ലുക്കിലൊന്നും താന്‍ തെലുങ്കില്‍ വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ഹല്ലോ ഗുരു പ്രേമ കൊസമേ എന്ന സിനിമയുടെ ടീസറില്‍ പിന്‍ഭാഗം അല്‍പം ഇറങ്ങിയ ബ്ലൗസ് അണിഞ്ഞിരുന്നു. സാരി ഉടുക്കുമ്പോള്‍ സൈഡില്‍ അല്‍പം വയറു കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതും ഓക്കെയാണോ ഹോട്ട്?.മുണ്ടു ബ്ലൗസും ഇട്ട് അഭിനയിച്ചിരുന്ന നായികമാര്‍ നമുക്ക് ഉണ്ടായിരുന്നല്ലേ?.ആ സീനുകള്‍ ചിത്രത്തിന്റെ ടീസറിനു വേണ്ടി ചെയ്തതാണ്. അതായിരിക്കും ഞാന്‍ ചെയ്തതില്‍ മാക്സിമം ഹോട്ട് ലുക്ക്. അപ്പോഴെ എന്നെ ഹോട്ടായി തോന്നി എങ്കില്‍ അത് തോന്നിയവരോട് ഒന്നേ പറയാനുളളൂ. താങ്ക് യൂ’- അനുപമ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top