Entertainment

ആ വാര്‍ത്ത തെറ്റ്; ഖുര്‍ബാനിയുടെ ചിത്രീകരണത്തിന് ഷെയ്ന്‍ നിഗത്തിന്റെ പുതിയ ലുക്ക് തടസമല്ലെന്ന് സംവിധായകന്‍

താടിയും മുടിയും പറ്റെ വെട്ടിയുള്ള ഷെയ്ന്‍ നിഗത്തിന്റെ പുത്തന്‍ ലുക്ക് ഖുര്‍ബാനിയെ ബാധിക്കില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍. താടിയും മുടിയും വെട്ടരുതെന്ന നിര്‍ദേശമുണ്ടായിരുന്നിട്ടും ഷെയ്ന്‍ നിഗം അത് അവഗണിച്ചുവെന്ന ആരോപണമുണ്ടായിരുന്നു. വെയില്‍ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു ഷെയ്ന്‍ നിഗത്തിനെ വിമര്‍ശിച്ച് എത്തിയത്. താടിയും മുടിയും പറ്റെ വെട്ടിയുള്ള ലുക്ക് കണ്ടതിന് പിന്നാലെയാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇനിയങ്ങോട്ട് എന്താണ് ചെയ്യേണ്ടതെന്നറിയില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളേയും ഇത് ബാധിച്ചേക്കുമെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അണിയറയിലൊരുങ്ങുന്ന ചിത്രമായ ഖുര്‍ബാനിയേയും ഇത് ബാധിച്ചേക്കുമെന്ന cറിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ പത്രവാര്‍ത്ത തെറ്റാണെന്നും ലുക്ക് മാറിയത് ചിത്രത്തിന് തടസ്സമല്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍.

ഞാന്‍ ജിയോ. വി. ഷൂട്ടിങ് നടക്കുന്ന ‘ഖുര്‍ബാനി’ എന്ന സിനിമയുടെ സംവിധായകന്‍. ഇന്ന് 26-11- 2019 ല്‍ വന്ന പത്രവാര്‍ത്തയില്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട ഖുര്‍ബാനി സിനിമയെ കുറിച്ച് പരാമര്‍ശിച്ച വാര്‍ത്ത തികച്ചും തെറ്റായ വിവരങ്ങളാണ്. ശരിയായ വസ്തുതകള്‍ ബന്ധപ്പെട്ടവരോട് ചോദിച്ചറിയാതെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.

ഖുര്‍ബാനി എന്ന സിനിമയുടെ ചര്‍ച്ച മുതല്‍ ചിത്രീകരണം നടന്നതു വരെ, ഷെയിന്‍ നിഗത്തിന്റെ പൂര്‍ണ സഹകരണം ലഭിച്ചിട്ടുണ്ട്. ഉദേശിച്ചതിലും രണ്ട് ദിവസം മുമ്പ് കൊച്ചിയിലേക്ക് ഷിഫ്റ്റായത് കൊണ്ട് മറ്റു ആര്‍ട്ടിസ്റ്റുകളുടെ ഡെയ്റ്റ്‌സ് ഒത്ത് ചേരാതെ വന്നപ്പോള്‍ പ്രൊഡ്യൂസറിന്റെ അനുവാദത്തോടെയാണ് ഷെഡ്യൂളായത്. തുടര്‍ന്നുള്ള ചിത്രീകരണത്തിന് ഇപ്പോഴുള്ള ഷെയ്ന്‍ നിഗത്തിന്റെ ഗെറ്റപ്പ് ഒരു തടസമല്ലെന്ന് ഒരിക്കല്‍ കൂടി അറിയിക്കുന്നു- ജിയോ ഫേസ്ബുക്കില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top