ഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച നടത്താനുള്ള സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും എന്‍സിപിയും. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കക്ഷികളുടെ മഹാരാഷ്ട്ര വികാസ് അഗാധി വിജയം നേടുമെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു.
മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച നടത്താനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി തീരുമാനം. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ 14 ദിവസം നല്‍കിയെന്നും അത് അനുവദിക്കണമെന്നുമായിരുന്നു ബിജെപിയുടെ വാദം. ഇക്കാര്യം സുപ്രീംകോടതി തള്ളി.