Latest News

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം: ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും



ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയെയും സര്‍ക്കാര്‍ രൂപീകരണത്തെയും എതിര്‍ത്ത് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി 11.30 ന് പരിഗണിക്കും. ജസ്റ്റിസുമാരായ രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ശനിയാഴ്ച രാത്രി തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ശിവസേനയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡ ഡല്‍ഹിയില്‍ ഇല്ല. എന്നാല്‍ അടിയന്തരമായി പരിഗണിക്കണമെന്ന് കോണ്‍ഗ്രസും സേനയും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് അവധി ദിവസമായിട്ടും ഞായറാഴ്ച പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top