Kannur

ഓർഡർ ചെയ്തത് 27,500 രൂപ വിലയുള്ള ക്യാമറ, വന്നത് ടൈല്‍സ്

കണ്ണൂർ:ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റിൽ നിന്ന് ക്യാമറ ഓർഡർ ചെയ്തിട്ട് പാർസൽ വന്നത് പൊട്ടിച്ചു നോക്കി ഞെട്ടിയിരിക്കുകയാണ് കണ്ണൂർ സ്വദേശിയായ യുവാവ്.ഫ്ലിപ്പ്കാര്‍ട്ട് ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റിൽ നിന്ന് വാങ്ങിയ ക്യാമറയ്ക്ക് പകരം എത്തിയത് ടൈല്‍സ്. കഴിഞ്ഞ 20നു ഫ്ലിപ്കാർട്ടിൽ 27,500 രൂപ വിലയുള്ള ക്യാമറ ഓർഡർ ചെയ്ത കണ്ണൂർ സ്വദേശി വിഷ്ണു സുരേഷാണ് പറ്റിക്കപ്പെട്ടത്.

ഇ–കാർട്ട് ലോജിസ്റ്റിക്സ് വഴി ഞായറാഴ്ച പതിനൊന്നരയോടെയാണു പ്ലാസ്റ്റിക് കവറിൽ പാർസൽ ലഭിച്ചതെന്നു വിഷ്ണു പറഞ്ഞു. ക്യാമറയുടെ യൂസർ മാന്വലും വാറന്റി കാർഡും പെട്ടിയിൽ ഉണ്ടായിരുന്നു. കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടപ്പോൾ ഒരാഴ്ചയ്ക്കകം പുതിയ ക്യാമറ അയച്ചുകൊടുക്കാമെന്ന് ഉറപ്പു നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top