Entertainment

പുത്തന്‍ ലുക്കില്‍ ഷെയ്ന്‍; ഞെട്ടലോടെ ആരാധകര്‍

പുത്തന്‍ ലുക്കില്‍ ഷെയ്ന്‍ നിഗം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുത്തന്‍ ലുക്കിലുള്ള തന്റെ ചിത്രം താരം പുറത്ത് വിട്ടത്. മുടിപറ്റെവെട്ടി താടിയും മീശയും എടുത്ത് കളഞ്ഞിട്ടുള്ള നടന്റെ ചിത്രം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

View this post on Instagram

A post shared by Shane Nigam (@actor.shanenigam) on

വെയില്‍ എന്ന ചിത്രവുമായി ഷെയ്ന്‍ സഹകരിക്കുന്നില്ലെന്ന് മുമ്പ് ആരോപണമുയര്‍ന്നിരുന്നു.വെയില്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി നീട്ടിവളര്‍ത്തിയ മുടി ഷെയ്ന്‍ വെട്ടിയത് ചിത്രീകരണം മുടക്കാനാണെന്ന് നിര്‍മ്മാതാവ് ജോബി നേരത്തെ ആരോപിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇപ്പോഴത്തെ പുത്തന്‍ മേക്കോവര്‍ അണിയറ പ്രവര്‍ത്തകരോടുള്ള പ്രതിഷേധമായിട്ടാണെന്ന് പ്രേക്ഷകര്‍ സമൂഹമാധ്യമത്തിലൂടെ സംശയിക്കുന്നു.

സിനിമക്ക് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചിത്രീകരണ വേളയില്‍ ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും താരം വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top