Breaking News

അയോധ്യ വിധി പരാമർശിച്ച് പ്രധാനമന്ത്രിയുടെ മൻ കി ബാത്; ജനങ്ങൾ കാണിച്ച ക്ഷമയ്ക്കും പക്വതയ്ക്കും നന്ദി

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി വിധി വന്നതിനുശേഷം രാജ്യത്തെ ജനങ്ങള്‍ പ്രകടിപ്പിച്ച ക്ഷമയേയും സംയമനത്തെയും പക്വതയേയും പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് രാജ്യതാത്പര്യത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ജനങ്ങളുടെ പ്രതികരണമെന്ന് ‘മന്‍ കി ബാത്ത്’ റേഡിയോ പരിപാടിയുടെ 59-ാം പതിപ്പില്‍ അദ്ദേഹം പറഞ്ഞു.

ചരിത്ര വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.ഇതോടെ പുതിയ പാതയില്‍ മുന്നേറാന്‍ രാജ്യത്തിന് കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും പാതയില്‍ രാജ്യത്തിന് മുന്നേറാന്‍ കഴിയുമെന്നാണ് കരുതുന്നത്. രാജ്യതാത്പര്യമാണ് ജനങ്ങള്‍ക്ക് ഏറ്റവും പ്രധാനമെന്ന് സുപ്രീം കോടതി സുപ്രധാന വിധി പ്രസ്താവിച്ചതിന് പിന്നാലെ ഇന്ത്യ ഒരിക്കല്‍കൂടി തെളിയിച്ചു. സമാധാനവും ഐക്യവും സൗമനസ്യവുമാണ് രാജ്യത്തിന്വലുതെന്നും തെളിയിക്കപ്പെട്ടു, അദ്ദേഹം പറഞ്ഞു

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top