ബത്തേരി: ഷെഹ്ലയുടെ മരണത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചവര്‍ക്ക് ഭീഷണി. നാട്ടുകാരില്‍ ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ഷെഹ്ലയുടെ കൂട്ടുകാരി വിസ്മയയുടെ അച്ഛന് പരാതിപ്പെട്ടു. സ്കൂളിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നാട്ടില്‍ ഒറ്റപ്പെടുത്തുമെന്നാണ് ഭീഷണി. അച്ഛനെ അപായപ്പെടുത്തുമോ എന്ന് പേടിയുണ്ടെന്ന് വിസ്മയ പറഞ്ഞു. ഷെഹ്ലയുടെ കുടുംബത്തെ ഇനിയും സഹായിക്കുമെന്ന് രാജേഷ് പറഞ്ഞു. ബാലാവകാശ കമ്മീഷനില്‍ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയതിനാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.
ഷെഹ്ലയുടെ മരണം: പ്രതികരിച്ചവരെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി
By
November 24, 2019 10:45 am