ശൈത്യകാലം തുടങ്ങിയതോടെ തണുപ്പില്‍ നിന്നും രക്ഷനേടാന്‍ പശുക്കള്‍ക്ക് കോട്ട് നിര്‍മ്മിക്കാനൊരുങ്ങി ഉത്തര്‍പ്രദേശിലെ അയോധ്യ മുന്‍സിപ്പല്‍ കോര്പ്പറേഷന്. ആദ്യഘട്ടമായി 1200 പശുക്കള്‍ക്കാകും കോട്ടുകള്‍ നിര്‍മ്മിക്കുന്നത്.
ചണം കൊണ്ടുള്ള കോട്ടുകളാണ് മുന്‍സിപ്പല്‍ കോര്പ്പറേഷന് പശുക്കള്‍ക്കായി നിര്‍മ്മിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.