Videos

മനുഷ്യരെ ചൊവ്വയിലേക്കും ചന്ദ്രനിലേക്കും കൊണ്ടുപോകാനുള്ള സ്‌പേസ്എക്‌സിന്റെ പേടകം പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു


ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ കൊണ്ടുപോകാനുള്ള സ്‌പേസ്എക്‌സിന്റെ പേടകം സ്റ്റാര്‍ഷിപ്പ് പ്രോട്ടോടൈപ്പ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. ബുധനാഴ്ചയാണ് സംഭവം.
അപകടത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി. ഇന്ധനവുമായി ബന്ധപ്പെട്ട ഒരു പരീക്ഷണത്തിനിടെയാണ് ഇലോണ്‍ മസ്‌ക്കിന്റെ സ്റ്റാര്‍ഷിപ്പ് പ്രോട്ടോടൈപ്പ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഇത് ഗുരുതരമായ തിരിച്ചടിയല്ലെന്നും സ്‌പേസ് എക്‌സ് വക്താവ് പറഞ്ഞു.

സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ മുകള്‍ ഭാഗത്താണ് സ്‌ഫോടനം നടന്നത്. ടെക്‌സസ് വിക്ഷേപണ സമുച്ചയത്തിലായിരുന്നു സംഭവം. എന്നാല്‍ റോക്കറ്റിന്റെ മുകള്‍ ഭാഗമില്ലാതെയാണ് പരീക്ഷണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരീക്ഷണത്തിന്റെ ഉദ്ദേശ്യം എന്‍ജിനുകളുടെ പരമാവധി സമ്മര്‍ദ്ദം തിട്ടപ്പെടുത്താനായിരുന്നു.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കുമെന്നു കരുതുന്ന മെഗാ റോക്കറ്റിന്റെ ഡിസൈന്‍ മാസങ്ങള്‍ക്ക് മുന്‍പെ സ്പേസ്എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് പുറത്തുവിട്ടിരുന്നു. സ്റ്റാര്‍ഷിപ് (starship) എന്നു വിളിക്കുന്ന ഈ ആകാശ നൗകയ്ക്ക് 164 അടി പൊക്കവും 30 അടി വ്യാസവുമാണുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top