Latest News

കണ്ണില്‍ ചോരയില്ലാത്ത ക്രൂരത; ഷെഹ്‌ലയുടെ മരണത്തില്‍ വിമര്‍ശനവുമായി സിനിമാലോകം

വയനാട് സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി താരങ്ങള്‍. കണ്ണില്‍ ചോരയില്ലാത്ത ക്രൂരതായാണെന്ന് നടന്‍ ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നും കണ്‍മുന്നില്‍ ഉണ്ടായിരുന്ന ഈ പുഞ്ചിരി ഇനിയില്ല എന്ന് ആ മാതാപിതാക്കള്‍ക്ക് എങ്ങനെ വിശ്വസിക്കാനും സഹിക്കാനുമാവും? ഇത് വെറുമൊരു അനാസ്ഥയും അലംഭാവവും മാത്രമല്ല കണ്ണില്‍ ചോരയില്ലാത്ത ക്രൂരത കൂടിയാണ്. മോളെ, നിനക്ക് ആദരാഞ്ജലികള്‍’,-  ഉണ്ണി മുകുന്ദന്‍ കുറിച്ചു.

ഇത് വളരെ നീചമായ കുറ്റകൃത്യമാണെന്നാണ് നിവിന്‍ പോളി പ്രതികരിച്ചത്. ചിലരുടെ അനാസ്ഥ കൊണ്ട് ഒരു കൊച്ചു കുട്ടിയുടെ ജീവന്‍ കൂടി നഷ്ടപ്പെട്ടിരിക്കുന്നു. ഇത് വളരെ നീചമായ കുറ്റകൃത്യമാണ്. ആദരാഞ്ജലികള്‍ മോളെ! എന്നാണ് നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചത്.

നടന്‍ ജയസൂര്യയും ആദരാഞ്ജലികള്‍ അറിയിച്ചു. നടന്‍മാര്‍ക്ക് പുറമെ സംവിധായകന്‍മാരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top