തിരുവനന്തപുരം: സ്കൂളില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബാലക്ഷേമസമിതി കേസെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസറും വിദ്യാഭ്യാസ ഉപഡയറക്ടറും വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് സമിതി ആവശ്യപ്പെട്ടു. ഷഹല ഷെറിന് പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും വീഴ്ചയുണ്ടായെന്ന് സമിതി കണ്ടെത്തി. പിതാവ് എത്തിയതിനുശേഷമാണ് ഷഹലയെ ആശുപത്രിയില്‍ കൊണ്ടുപോയത്.
പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനിയുടെ മരണം; ബാലക്ഷേമസമിതി കേസെടുത്തു
By
November 22, 2019 7:55 am