ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും പേടിസ്വപ്നമാണ് കൗമാരത്തിന്റെയും യൗവനത്തിന്റെയും തുടക്കത്തിലെ മുഖക്കുരു. ചെറിയ കുരുക്കള്‍ മുതല്‍ വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് എന്നിവയെല്ലാം ഉണ്ടാകും. 11 മുതല്‍ 30 വരെ വയസ്സിനിടയില്‍ എണ്‍പത് ശതമാനം ആളുകള്‍ക്കും മുഖക്കുരു ഉണ്ടാകുന്നുണ്ട് എന്നാണ് പഠനം.
ചര്‍മ കോശങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മൂലം രോമകൂപങ്ങളുടെ സുഷിരങ്ങളില്‍ തടസ്സം നേരിടുന്നതാണ് മുഖക്കുരുവായി പരിണമിക്കുന്നത്.
എണ്ണമയമുള്ള ആഹാരം കുറയ്ക്കുക, ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക എന്നിവ മുഖക്കുരു തടയാന്‍ ഫലപ്രദമാണ്. വൈറ്റമിന്‍ B6 അടങ്ങിയ ആഹാരം കൂടുതല്‍ കഴിക്കുന്നതും നല്ലതുതന്നെ. മുഖക്കുരു ശല്യം വര്‍ധിച്ചാല്‍ ഒരു ചര്‍മരോഗവിദഗ്ധന്റെ സഹായം തേടണം.