Latest News

അനധികൃതമായി കടക്കാന്‍ ശ്രമിച്ച 150 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ചു

ന്യൂഡല്‍ഹി: അനധികൃതമായി രാജ്യത്തു കടക്കാന്‍ ശ്രമിച്ച 150 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ചു. വീസ ചട്ടങ്ങള്‍ ലംഘിക്കുകയോ, അനധികൃതമായി രാജ്യത്തു കടക്കുകയോ ചെയ്തവരെയാണ് അമേരിക്ക തിരിച്ചയച്ചത്. ബുധനാഴ്ച രാവിലെ ഇവര്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. പുലര്‍ച്ചെ 6 ന് വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലാണു യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം എത്തിയത്. ബംഗ്ലാദേശിലൂടെയാണു വിമാനം ഇന്ത്യയിലേക്കു പറന്നത്. സുരക്ഷാ പരിശോധനകള്‍ക്കുശേഷം തിരിച്ചയച്ചവരെ വിമാനത്താവളത്തില്‍നിന്നു വിട്ടയയ്ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top