Kottayam

മനുഷ്യനോടും പ്രകൃതിയോടുമുള്ള അമിത ചൂഷണം വരും തലമുറയ്ക്ക് വെല്ലുവിളിയെന്ന് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ

കോട്ടയം: മനുഷ്യനും പ്രകൃതിയും ചൂഷണങ്ങള്‍ക്ക് വിധേയമായിരിക്കുന്ന ആധുനിക കാലഘട്ടം വരും തലമുറയുടെ ജീവിതത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ. മാതൃഭാഷയെ സ്‌നേഹിക്കുന്നത് പരിസ്ഥിതിയെ സ്‌നേഹിക്കുന്നതിന് തുല്യമാണ്. മലയാളികളുടെ പ്രധാന ആഘോഷമായ ഓണത്തില്‍പോലും ഈ സന്ദേശമാണ് ഒളിഞ്ഞിരിക്കുന്നത്. വാമനനെ ഒരു നല്ല കര്‍ഷകനായും മഹാബലിയെ ഭൂമിയായും കാണാന്‍ പഠിക്കണം. പുരുഷന് തന്റെ ഭാര്യയില്‍ 6 ഋതുക്കള്‍ കാണാന്‍ കഴിയണം. അതിനായി ഒരു വര്‍ഷം കാത്തിരിക്കേണ്ട എന്ന് എന്റെ അച്ഛനായ വയലാര്‍ എന്നോട് പലവട്ടം പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രവാസി മലയാളിയായ അന്നമ്മ ട്രൂബ് രചിച്ച ‘Why I am an organic Farmer’ എന്ന പുസ്തകത്തിന്റെ പ്രകാശനം കോട്ടയം പ്രസ്‌ക്ലബില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്ആര്‍ടിസി എംഡി എം പി ദിനേശ് പുസ്തകം ഏറ്റുവാങ്ങി. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ വി സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം പ്രസ്സ്‌ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. രാജു ആനിക്കാട് പുസ്തകപരിചയം നടത്തി. അന്നമ്മ ട്രൂബ് സ്വാഗതം പറഞ്ഞു. പാലക്കാട് കര്‍മ്മ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍പേഴ്‌സന്‍ നിര്‍മ്മല ദിനേശ് ആശംസയര്‍പ്പിച്ചു. ഡോ. സക്കറിയ താമരശ്ശേരി കൃതജ്ഞത പറഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top