ഡല്‍ഹി: പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. അരുണ്‍ ജയ്റ്റ്ലി, സുഷമ സ്വരാജ് തുടങ്ങിയ അന്തരിച്ച നേതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇരുസഭകളും ഇന്നത്തേക്ക് പിരിയും. സാമ്പത്തിക പ്രതിസന്ധിയില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത വിഷയത്തില്‍ എന്‍ കെ. പ്രേമചന്ദ്രന് നോട്ടീസ് നല്കി. 27 ബില്ലുകളാണ് ശീതകാല സമ്മേളനത്തിന്റെ പരിഗണനയില്‍ ഉള്ളത്. കശ്മീരില്‍ തടവിലുള്ള ഫാറൂഖ് അബ്ദുള്ളയേയും ഐഎന്‍എക്സ് മീഡിയ കേസില്‍ തിഹാര്‍ ജയിലിലുള്ള പി. ചിദംബരത്തെയും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; സാമ്പത്തിക പ്രതിസന്ധിയില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം
By
November 18, 2019 7:53 am