സംസ്ഥാന സ്കൂൾ കായികമേളയില്‍ പി.കെ.സൂര്യജിത്തും ആന്‍സി സോജനും വേഗമേറിയ താരങ്ങൾ. പ്രതിഭാ വര്‍ഗീസിനും ഇരട്ടസ്വര്‍ണം. ആന്‍സിയുടെ രണ്ടാം സ്വര്‍ണമാണിത്. 12.5 സെക്കന്‍ഡില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് ആന്‍സിയുടെ നേട്ടം. ലോങ്ജംപിലും ആന്‍സി മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. പാലക്കാട് ബി.ഇ.എം എച്ച് എസ് വിദ്യാര്‍ഥിയാണ് സൂര്യജിത്ത്. 100 മീറ്ററില്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ ജി.താരയ്ക്കാണ് സ്വര്‍ണം.
ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോട്ടയത്തിന്റെ സാന്ദ്രമോള്‍ സാബു സ്വര്‍ണം നേടി. 100 മീറ്ററില്‍ ജൂനിയര്‍ ആണ്‍കുട്ടികളില്‍ മലപ്പുറത്തിന്റെ മുഹമ്മദ് ഹനാൻ സ്വര്‍ണം സ്വന്തമാക്കി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഉഷ സ്കൂളിലെ പ്രതിഭ വര്‍ഗീസിന് മീറ്റ റെക്കോര്‍ഡോടെ സ്വര്‍ണം. 400 മീറ്റര്‍ ഓട്ടത്തിലും പ്രതിഭ സ്വര്‍ണം നേടിയിരുന്നു.