ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെ കാണ്മാനില്ലെന്ന് പോസ്റ്ററുകള്‍. രാജ്യതലസ്ഥാത്തിന്റെ വിവിധ ഭാഗങളിലാണ് ഗംഭീറിനെ കാണ്മാനില്ലെന്ന് കാട്ടി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഗംഭീറിന്റെ ചിത്രമുള്‍പ്പടെയാണ് പോസ്റ്ററുകള്‍.
ഡല്‍ഹിയിലെ വായു മലിനീകരണം ചര്‍ച്ച ചെയ്യാന്‍ പാലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഗംഭീര്‍ പങ്കെടുത്തിരുന്നില്ല. വെള്ളിയാഴ്ച ആയിരുന്നു യോഗം ചോര്‍ന്നത്. യോഗത്തിനെ ഗംഭീറിന്റെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ട പ്രതിപക്ഷ പാര്ട്ടികളാകാം പോസ്റ്റര്‍ പതിച്ചതിനു പിന്നിലെന്നാണ് നിഗമനം