ഹൈദരാബാദ്: കാഞ്ചിഗുദ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലോക്കോ പൈലറ്റ് മരിച്ചു. ചന്ദ്രശേഖറാണ് മരിച്ചത്. ശനിയാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അപകടത്തെ തുടര്‍ന്നു എന്‍ജിനില്‍ കുടുങ്ങിയ ചന്ദ്രശേഖറെ എട്ട് മണിക്കൂറുകള്‍ക്കുശേഷമാണ് രക്ഷപ്പെടുത്തിയത്. എന്ജിന്വെട്ടിപ്പൊളിച്ചായിരുന്നു ചന്ദ്രശേഖറെ പുറത്തെടുത്തത്. ലിംഗപള്ളി- ഫലക്നുമ മള്‍ട്ടി മോഡല്‍ ട്രാസ്പോര്‍ട്ട് സിസ്റ്റം (എംഎംടിഎസ്) ഉം കര്‍ണൂല്‍- സെക്കന്തരാബാദ് ഹുന്ട്രി ഇന്റര്‍സിറ്റി എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. നവംബര്‍ 11 നായിരുന്നു അപകടം.
കാഞ്ചിഗുദയില് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം: പരിക്കേറ്റ ലോക്കോ പൈലറ്റ് മരിച്ചു
By
November 17, 2019 9:18 am