ശബരിമലയില്‍ യുവതീ പ്രവേശനം നടപ്പാക്കണമെന്ന് ജസ്റ്റിസ് നരിമാന്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെയാണ് നരിമാന് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി വിധിയോട് കളിക്കരുതെന്ന് സോളിസിറ്റര്‍ ജനറലിനോട് നരിമാന് അറിയിച്ചു. ഉദ്യോഗസ്ഥരെ ഇക്കാര്യം പഠിപ്പിക്കുകയും നിര്‍ദ്ദേശം നല്‍കുകയും വേണം. ഭിന്ന വിധി വായിച്ച് നോക്കാനും സോളിസിറ്റര്‍ ജനറലിനോട് നരിമാന് ആവശ്യപ്പെട്ടു. മറ്റൊരു കേസ് പരിഗണിക്കവേയാണ് അപ്രതീക്ഷിതമായി നരിമാന്റെ പരാമര്‍ശം.