Breaking News

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടാനാകില്ലെന്ന് ജസ്റ്റിസ് നരിമാന്‍

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടാനാകില്ലെന്ന് ജസ്റ്റിസ് എസ് നരിമാന്‍. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമവിധി അഞ്ചംഗബെഞ്ച് പറയും. അഞ്ചംഗബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കൂ. ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസത്തില്‍ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതു പരിശോധിക്കുന്ന ഒന്‍പതംഗ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിക്കാനുള്ള വാദത്തിനിടെയാണ് എസ് നരിമാന്‍ എതിര്‍പ്പ് അറിയിച്ചത്. 

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ക്കു 4-1 വിധിയിലുടെ അഞ്ചംഗ ബെഞ്ച് ഉത്തരം കണ്ടെത്തിയതാണെന്ന് നരിമാന്‍ ചൂണ്ടിക്കാട്ടി. മൂന്നംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് അഞ്ചംഗ ബെഞ്ച് ഉത്തരം കണ്ടെത്തിയത്. ആ വിധിയില്‍ പിഴവുണ്ടോ എന്നു പരിശോധിക്കുകയാണ് റിവ്യൂ ഹര്‍ജിയില്‍ ചെയ്യാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ കീഴ് വഴക്കങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ നടപടിയെന്ന് ഫാലി നരിമാന്‍ വാദിച്ചു. ശബരിമല മാത്രമല്ല, മറ്റു കേസുകളും വിശാല ബെഞ്ച് പരിഗണിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ പറഞ്ഞു. എന്നാല്‍ അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത് ശബരിമല കേസ് പരിഗണിച്ചാണെന്ന് നരിമാന്‍ പ്രതികരിച്ചു. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ വിശാല ബെഞ്ച് പരിഗണിക്കൂവെന്നും ശബരിമല റിവ്യൂ ഹര്‍ജിയില്‍ അഞ്ചംഗ ബെഞ്ച് തന്നെയായിരിക്കും വിധി പറയുകയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സീനിയര്‍ അഭിഭാഷകരായ രാജീവ് ധവാനും കപില്‍ സിബലും നരിമാന്റെ വാദങ്ങളെ പിന്തുണച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top