വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ ഹൈസ്ക്കൂളില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 2 പേര് മരിച്ചു. ലോസ് ഏഞ്ചല്‍സിന് വടക്ക് സാന്റ ക്ലാരിറ്റയിലെ സോഗസ് ഹൈസ്ക്കൂളിലാണ് സംഭവം. സ്കൂള്‍ പ്രവര്‍ത്തന സമയം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് വെടിവെപ്പുണ്ടായത്.
അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമി കൗമാര പ്രായക്കാരനാണെന്നും സ്കൂളിലെ തന്നെ വിദ്യാര്‍ഥിയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.