തിരുവനന്തപുരം: എല്‍ഡിഎഫിലെ കെ ശ്രീകുമാറിനെ തിരുവനന്തപുരം കോര്പ്പറേഷന് മേയറായി തിരഞ്ഞെടുത്തു.
ഇന്നു നടന്ന മേയര്‍ തെരഞ്ഞെടുപ്പിലാണ് ശ്രീകുമാറിനെ തെരഞ്ഞെടുത്തത്. ചാക്കയില്‍ നിന്നുള്ള കൗണ്‍സിലറാണ് ശ്രീകുമാര്‍. സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗമാണ് കെ ശ്രീകുമാര്‍.
രാവിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പേട്ട കൗണ്‍സിലര്‍ ഡി അനില്‍കുമാറിനേയും ബിജെപി സ്ഥാനാര്‍ഥി നേമം കൗണ്‍സിലര്‍ എം ആര് ഗോപനേയുമാണ് തോല്‍പ്പിച്ചത്. മൂന്നു സ്ഥാനാര്‍ഥികള്‍ വന്നതിനാല്‍ രണ്ടു റൗണ്ടായിരുന്നു വോട്ടെടുപ്പ്.