കൊല്ലം: നങ്ങ്യാര്‍കുളങ്ങരയില്‍ കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. മുന്‍ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് മണ്ണേലിന്റെ
മകള്‍ ഫാത്തിമ നജീബാണ് മരിച്ചത്.
കരുനാഗപ്പളളിയിലേക്കുള്ള യാത്ര മദ്ധ്യേയാണ് അപകടം സംഭവിച്ചത്. കാറോടിച്ചിരുന്ന സഹോദരന് മുഹമ്മദ് അലി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.