തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ നടത്തിപ്പില്‍ മാറ്റം വേണമെന്ന് ക്രൈംബ്രാഞ്ച് . പരീക്ഷാ തട്ടിപ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി ടോമിന്.ജെ തച്ചങ്കരി പി.എസ്.സി സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട്
നല്കി.
ചോദ്യപേപ്പറിന്റെ ഗണം മനസിലാകാതിരിക്കാന്‍ നിലവിലുള്ള സീറ്റിങ പൊസിഷനില്‍ മാറ്റം വരുത്തണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യകതമാക്കുന്നു. പരീക്ഷഹാളുകളില്‍ മൊബൈല്‍ ജാമര്‍ നിര്‍ബന്ധമാക്കണം. ഇന്‍വിജിലേറ്റര്‍മാരുടെ യോഗ്യത നിശ്ചയിക്കണം.വാച്ച് ഉള്‍പ്പടെയുള്ള ഉപകരണങ്ങളൊന്നും പരീക്ഷഹാളില്‍ അനുവദിക്കരുത് തുടങ്ങിയവയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.