കൊല്‍ക്കത്ത: മണിക്കൂറില്‍ 130 കി.മി. വേഗത്തില്‍ വീശുന്ന ബുള്‍ബുള്‍ ചുഴലിക്കാറ്റ് ബംഗാളില്‍ കനത്ത നാശം വിതയ്ക്കുന്നു. ശക്തമായി വീശിയടിക്കുന്ന കാറ്റില്‍ തീരപ്രദേശങ്ങളിലും സമീപപ്രദേശങ്ങളിലും മരങ്ങള്‍ കടപുഴകി വീണു.
ഇതുവരെ രണ്ട് മരണങ്ങളാണ് സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. റോഡുകളും വാഹനങ്ങളും തകര്‍ന്ന് നാശമാവുകയും ചെയ്തു.
സാഗര്‍ ദ്വീപ്, കിഴക്കന്‍ മിഡ്നാപൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. ബുള്‍ബുള്‍ ശക്തമായി വീശിയടിക്കുമെന്ന മുന്നറിയിപ്പ് നേരത്തെ ലഭിച്ചതിനെത്തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ സാധിച്ചതിനാല്‍ ആള്‍നാശം കുറയ്ക്കാന്‍ സാധിച്ചു.