Football

സന്തോഷ് ട്രോഫിയിൽ കേരളം ഫൈനൽ റൗണ്ടിൽ

സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൗണ്ടിൽ കേരളം കടന്നു. ഇന്ന് നടന്ന മത്സരത്തിൽ തമിഴ്നാടിനെതിരെ തകർപ്പൻ ജയം നേടിയാണ് ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം നേടിയത്. ആദ്യ കളിയിൽ ആന്ധ്രക്കെതിരെ തകർപ്പൻ ജയം നേടിയത്.

എതിരില്ലാത്ത 6 ഗോളാണ് കേരളം നേടിയത്. ഇരുപത്തിനാലാം മിനിറ്റില്‍ വിഷ്ണുവാണ് ആദ്യ ഗോള്‍ നേടിയത്. 32 -ാം മിനിറ്റല്‍ രണ്ടാം ഗോളും 42-ാം മിനിറ്റില്‍ മൂന്നാം ഗോളും എം എസ് ജിതിന്‍ നേടി. 83ാം മിനിറ്റല്‍ ബോക്‌സിന് പുറത്ത് നിന്നുള്ള സുന്ദരമായ ഷോട്ടിലൂടെ മൗസൂഫാണ് നാലാം ഗോള്‍ ലക്ഷ്യം കണ്ടത്. എമില്‍ ബെന്നിയാണ് ആറാം ഗോള്‍ നേടിയത്.

ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളം ഫൈനല്‍ റൗണ്ട് കളിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top