Breaking News

അയോധ്യ വിധി: കാസര്‍കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചു; അതിര്‍ത്തികളില്‍ വാഹന പരിശോധന

ന്യൂഡല്‍ഹി: അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലും സുരക്ഷ ശക്തമാക്കി. കേരളത്തില്‍ കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, ചന്ദേര ഹൊസ്ദുര്‍ഗ്, കാസര്‍കോഡ് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കേരള അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന നടത്തും.  
വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഗവര്‍ണറെക്കണ്ടു സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഡിജിപി എസ് പിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങും നടത്തി. എല്ലാ സമൂഹമാധ്യമങ്ങളും നിരീക്ഷണത്തിലാണെന്ന് ഡിജിപി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top