ആലപ്പുഴ: 5 തലമുറകള്‍ക്കൊപ്പം 109 -ാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചുറുചുറുപ്പിലും പ്രസരിപ്പിലുമാണ് ശോശാമ്മ. നവംബര്‍ 7 ന് 109 വയസു തികഞ്ഞിരിക്കുകയാണ് ശോശാമ്മ ചാക്കോക്ക്. നരച്ച മുടിയിഴകളുടേയും ചുളുങ്ങിയ ശരീരത്തിന്റെയും ഇടയില്‍ നിറഞ്ഞ പുഞ്ചിരിയോടെ നാട്ടുകാര്‍ക്ക് എന്നും പ്രിയങ്കരിയാണ് അമ്മച്ചി. ആയിരം പൂര്ണചന്ദ്രന്മാരെ കണ്ട നിര്‍വൃതിയോടെ അമ്മച്ചി ഇന്നും സന്തോഷത്തോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം താമസിക്കുകയാണ്.
ശോശാമ്മയ്ക് പ്രായം ഒരു പ്രശ്നമേ അല്ല. ദൈവം ആയുസും ആരോഗ്യവും നല്കി അനുഗ്രഹിച്ച അമ്മച്ചിക്ക് അഞ്ചു തലമുറകളും കണ്ടു ജീവിക്കാനുള്ള ഭാഗ്യം ലഭിച്ചു. പരുമല മാന്നാറില്‍ മേല്‍പ്പാടം പഞ്ചായത്തില്‍ നാല്പത്തഞ്ചില് ഹൗസിലാണ് അമ്മച്ചി ജനിച്ചത്. പമ്പയാറിന്റെ തീരത്തു ജനിച്ചു വളര്‍ന്ന അമ്മച്ചി പ്രായം മറന്നും കൊച്ചുമക്കളുടേയും മക്കളുടെയും കൂടെ കഴിയുന്നതിന്റെ സന്തോഷത്തിലാണ്.
ചലച്ചിത്ര താരമായ സാം ജീവന്റെ വല്യമ്മച്ചിയാണ് ശോശാമ്മ ചാക്കോ.