ചൈനയിലെ പ്രധാന ആകര്‍ഷണമായ ചില്ലുപാലങ്ങള്‍ ചൈന അടയ്ക്കുന്നു. ചൈനയിലെ ഹെബി പ്രവിശ്യയിലുള്ള ചില്ലുപാലങ്ങളാണ് അടക്കുന്നത്. ചില്ലുപാലങ്ങളില്‍ അപകടങ്ങളുണ്ടാവുന്നത് കണക്കിലെടുത്താണ് ചൈന ചില്ലു പാലങ്ങള്‍ പൂട്ടാന്‍ തീരുമാനിച്ചത്.
ചൈനയില്‍ 2,300 ഗ്ലാസ് പാലങ്ങളുണ്ട്. അതേസമയം കണക്ക് കൂട്ടാന്‍ പറ്റാത്ത അത്ര ഗ്ലാസ് നടപ്പാതകളും ചില്ലുപാളികളും രാജ്യത്തുണ്ടെന്ന് ചൈനയിലെ മാധ്യമമായ ഇ.സി.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാഹസിക സഞ്ചാരികളെ ആകര്‍ഷിക്കാനും അതുവഴി ആഭ്യന്തര ടൂറിസത്തിന് വരുമാനം ഉണ്ടാക്കാനുമായുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചൈന ഗ്ലാസ് പാലങ്ങള്‍ നിര്‍മ്മിച്ചത്.