ഡല്‍ഹി തിസ് ഹസാരി കോടതിയില്‍ പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. കറുത്ത റിബണ്‍ ധരിച്ചാണ് പോലീസുകാര്‍ പ്രതിഷേധിക്കുന്നത്. കമ്മീഷണര്‍ വരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അഭിഭാഷകര്‍ക്ക് എതിരെ നടപടി ഇല്ലാത്തതില്‍ പോലീസുകാര്‍ അതൃപ്തി അറിയിച്ചു. ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധിക്കാന്‍ പോലീസ് തീരുമാനിച്ചു. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍നിന്ന് പിന്മാറില്ലെന്നാണ് പോലീസുകാരുടെ നിലപാട്.
നവംബര്‍ 2 ശനിയാഴ്ചയാണ് തിസ് ഹസാരി കോടതി വളപ്പിലെ പാര്‍ക്കിംഗിനെ ചൊല്ലി അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 20 പോലീസുകാര്‍ക്കും നിരവധി അഭിഭാഷകര്‍ക്കും പരിക്കേറ്റിരുന്നു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)