തൃശൂര്‍: ഫുഡ്മാസോണിന്റെ അന്നപൂര്‍ണ്ണ ദൗത്യം സ്കൂളുകളില്‍ നടത്തിവരുന്ന മോട്ടിവേഷണല്‍ ക്ലാസുകളുടെ അടുത്തഘട്ടം എസ്എന്‍ജിഎസ് എച്ച്എസ് കാരമുക്ക് സ്കൂളില്‍ നടന്നു. മോട്ടിവേഷണല്‍ ക്ലാസ്സ് ഓണ്‍ സോഷ്യല്‍ അവയര്‍നെസ് എന്നതിനെ കുറിച്ച് മോട്ടിവേഷണല്‍ സ്പീക്കര്‍ സന്ദീപ് മേനോന് ക്ലാസെടുത്തു.
ക്ലാസ്സിന്റെ പ്രധാനഭാഗം മിഥുൻ മനോജ് എടുത്തു. ചടങ്ങില്‍ സ്കൂള്‍ പിടിഎ പ്രസിഡന്റ് ഷാജി, ഫുഡ്മാസോണ് ഐടി വിങ് കോര്‍ഡിനേറ്റര്‍ സാഗര്‍ എംഎസ് എന്നിവര്‍ പങ്കെടുത്തു.