കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്, താഹ എന്നിവരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഇരുഭാഗവും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോഴിക്കോട് ജില്ലാ കോടതിയുടെ തീരുമാനം. അറസ്റ്റിലായ രണ്ടു പ്രതികള്‍ക്കുമെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന് വാദിച്ചു. അതേസമയം യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പിടിയിലായവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ഇവരുടെ ഭാവി ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്നും അഭിഭാഷകന് വാദിച്ചു.
യുഎപിഎ അറസ്റ്റ്: പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
By
November 4, 2019 12:13 pm