ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേനയുമായി യാതൊരു വിധ നീക്കുപോക്കുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കി. സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ബി.ജെ.പിയുമായി ഇടഞ്ഞ ശിവസേനയെ എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം പുറത്തു നിന്ന് പിന്തുണച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ നിലപാട് വ്യക്തമാക്കിയത്. നേരത്തെ, മഹാരാഷ്ട്രയില്‍ നിന്നുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ സഖ്യത്തിനായി ഹൈക്കമാന്‍ഡില്‍ ചരടുവലി നടത്തിയിരുന്നു. ആശയപരമായി ശിവസേനയുമായി ഏറെ വ്യത്യാസമുണ്ട്,അതുകൊണ്ട് തന്നെ അവരുമായി യോചിക്കാനാവില്ലെന്ന് സോണിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
വിഷയം മഹാരാഷ്ട്ര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ബാലസാഹിബ് തോറത്, മുന്‍ മുഖ്യമന്ത്രി അശോക് ചവാന്, മുതിര്‍ന്ന നേതാക്കളായ വിജയ് വഡ്ഡെതിവാര്, മണികര്‍ണ റാവു താക്കറെ തുടങ്ങിയവര്‍ സോണിയയുമായി ചര്‍ച്ച നടത്തിയിരുന്നു.