ഹൈദരാബാദ്: സ്വന്തം തട്ടകത്തില്‍ ആദ്യ രണ്ടു കളിയില്‍ തരക്കേടില്ലാതെ കളിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഇനി എവേ പോരാട്ടം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പുതുമുഖ ടീമായ ഹൈദരാബാദ് എഫ്.സി.യെയാണ് അവരുടെ മണ്ണില്‍ നേരിടുന്നത്. വൈകുന്നേരം 7:30 നാണ് മല്‍സരം. കൊല്‍ക്കത്തയ്ക്കെതിരെ ജയവും മുംബൈ സിറ്റിക്കെതിരേ തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ബാലന്‍സ് ഷീറ്റിലുള്ളത്.
ഹൈദരാബാദിന് ലീഗില്‍ കന്നിജയം നേടാനായിട്ടില്ല. കളിച്ച രണ്ടു കളിയിലും തോറ്റ് അവസാനസ്ഥാനത്താണ്. മുന്നേറ്റനിരയിലേക്ക് ജൈല്‍സ് ബേണ്‍സ്, പ്രതിരോധത്തില്‍ റാഫേല്‍ ഗോമസ് എന്നിവര്‍ തിരികെയെത്തും.