തിരുവനന്തപുരം: പുസ്തകത്തിലൂടെ നായര്‍ സമൂദായത്തിലെ സ്ത്രീകളെ അധിക്ഷേപിച്ചെന്നാരോപിച്ച് തിരുവനന്തപുരം എം.പി ശശി തരൂരിനെതിരെ കേസ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് എടുത്തത്. ശശി തരൂരിന്റെ പുതിയ പുസ്തകമായ ദി ഗ്രേറ്റ് ഇന്ത്യന്‍ നോവലില്‍ നായര്‍ സ്ത്രീകളെ മോശം പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. കേസില്‍ ഡിസംബര്‍ 21 ന് ഹാജരാകാന്‍ ശശി തരൂരിന് കോടതി നോട്ടീസ് നല്കി.
സന്ധ്യ ശ്രീകുമാര്‍ എന്ന അഭിഭാഷകയുടെ പരാതിയിലാണ് കോടതി നോട്ടീസ് നല്‍കിയത്.