Breaking News

വാളയാർ: കേന്ദ്രസർക്കാർ ഇടപെടുമെന്ന് സുരേഷ് ഗോപി എം.പി


തിരുവനന്തപുരം: വാളയാറില്‍ സഹോദരങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് സുരേഷ് ഗോപി എം.പി. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ സന്ദര്‍ശിക്കാന്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ അംഗം കഴിഞ്ഞദിവസം കേരളത്തിലെത്തിയത് ഇതിന്റെ തെളിവാണ്. കമ്മിഷന്‍ അംഗത്തെ കാണാതെ രക്ഷിതാക്കളെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതിന് കാരണമെന്തെന്ന് മാധ്യമങ്ങളാണ് ജനങ്ങളെ ബോധിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറയുകയുണ്ടായി. അമിത് ഷായുമായി ചര്‍ച്ചനടത്തിയത് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്കുള്ള സൂചനയാണോ എന്ന ചോദ്യത്തിന് അക്കാര്യം താനല്ല പാര്‍ട്ടി നേതൃത്വമാണ് പറയേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top