ഇന്ന് കേരളപ്പിറവി. മലയാളികളുടെ മാതൃഭൂമിക്ക് 63 വയസ്. പെരുമഴയെയും പ്രളയത്തെയും തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നേരിട്ട ജനത ഉയര്‍ത്ത് എഴുന്നേല്‍പ്പിന്റെ കേരളപ്പിറവി ഇന്ന് ഉത്സവമാക്കും. പഴയ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തു ചേര്‍ന്നാണ് മലയാളികളുടെ ഐക്യസംസ്ഥാനം രൂപം കൊണ്ടത്. 1956 നവംബര്‍ ഒന്നിനായിരുന്നു ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം പുറത്തു വന്നത്.
അസാധാരണമായ ഇച്ഛാശക്തിയാല്‍ രണ്ടാം വര്‍ഷവും സങ്കടങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ നാട് പിറന്നാള്‍ ആഘോഷിക്കുകയാണ്.