ദീപാവലി ആഘോഷത്തിനിടെ ഹിന്ദി സീരിയല്‍ നടി നിയ ശര്‍മയുടെ വസ്ത്രത്തിനു തീപിടിച്ചു. വസ്ത്രത്തിനു തീപിടിച്ചെന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും താരം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. കത്തികരിഞ്ഞ തന്റെ വസ്ത്രത്തിന്റെ ചിത്രവും നിയ പങ്കുവച്ചിട്ടുണ്ട്.
സില്‍വര്‍ നിറത്തിലുള്ള ലെഹങ്കയാണ് നിയ ദീപാവലി ആഘോഷത്തിനായി ധരിച്ചത്. ദീപാവലി ആഘോഷത്തിനായി കത്തിച്ചുവച്ച വിളക്കില്‍ നിന്നാണ് വസ്ത്രത്തിനു തീപിടിച്ചത്. ഏതോ ശക്തിയാണ് തന്നെ രക്ഷിച്ചതെന്ന് നിയ പറഞ്ഞു.