സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കാനുള്ള ശമ്പളക്കമ്മിഷനെ ബുധനാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചേക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുൻ സെക്രട്ടറി കെ. മോഹൻദാസിനെ കമ്മിഷൻ അധ്യക്ഷനായി പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും.
ഒരു സാമ്പത്തികവിദഗ്ധനും അഭിഭാഷകനും ഉൾപ്പെടെ മൂന്നംഗകമ്മിഷനാണ് നിലവിൽവരുക. സംസ്ഥാനത്തെ പതിനൊന്നാം ശമ്പളക്കമ്മിഷനാണിത്. പിന്നിട്ട പത്ത് കമ്മിഷനുകളിൽ നാലെണ്ണം നയിച്ചത് റിട്ട. ഹൈക്കോടതി ജഡ്ജിമാരായിരുന്നു. മറ്റുള്ളവ സിവിൽ സർവീസ് ഉദ്യോഗസ്ഥരും.