തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം,കൊല്ലം,ഇടുക്കി,എറണാകുളം,മലപ്പുറം, ആലപ്പുഴ എന്നീ ജില്ലകള്‍ക്കാണ് ഓറഞ്ച് അലര്‍ട്ട്. തൃശ്ശൂരും പാലക്കാടുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മാലദ്വീപിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ലക്ഷദ്വീപിനടുത്തേക്ക് നീങ്ങും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.