Kerala

വാളയാര്‍ പീഡനക്കേസ് അട്ടിമറിച്ചതിനു പിന്നില്‍ മന്ത്രി ബാലന്‍: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസ് അട്ടിമറിച്ചതിനു പിന്നില്‍ മന്ത്രി എ കെ ബാലനും പങ്കുണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മന്ത്രിയുടെ അനുയായികളാണ് കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നത്. സിപിഎം പ്രാദേശിക നേതൃത്വവും ഇതിന് സഹായം നല്‍കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ മൗനിബാബയെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രിയും എ കെ ബാലനും വടക്കോട്ട് നോക്കി മെഴുകുതിരി കത്തിക്കുകയല്ല വേണ്ടത്. കേസ് പുനരന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top