Latest News

കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിന്റെ മടങ്ങി വരവിനായി പ്രാര്‍ത്ഥിച്ച്‌ രജനികാന്ത്

ചെന്നൈ:തമിഴ്നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനായി ലോകം മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്. കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ നീണ്ട കഠിന പരിശ്രമമാണ് നടത്തുന്നത്.

കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് അതിലൂടെ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. അതിനിടെ കുട്ടിയെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കാന്‍ പ്രാര്‍ത്ഥനയുമായി നടന്‍ രജനികാന്തും രംഗത്തെത്തിയിട്ടുണ്ട്.

കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ സുജിത്തിന്റെ മടങ്ങി വരവിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് രജനികാന്ത് പറഞ്ഞു.കുട്ടിയെ രക്ഷിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ പരമാവധി ശ്രമങ്ങള്‍ നടത്തുന്നത് കാണാതിരിക്കാനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അവസരത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top